തലക്കെട്ടില്ല...

എന്തെങ്കിലും എഴുതണം എന്ന് തോന്നിയപ്പോള്‍ ആദ്യം വന്ന സംശയം ഏത് ഭാഷയില്‍ എന്നതായിരുന്നു. എന്റെ മാതൃഭാഷയായ മലയാളത്തിലോ അതോ ആംഗലേയത്തിലോ? ഒരു കേരളസര്‍ക്കാര്‍ വിദ്യലയോത്പന്നമായ ഞാന്‍ ആംഗലേയത്തില്‍ തിണ്ണമിടുക്കു കാണിക്കാന്‍ മാത്രം ആത്മവിശ്വാസം  സ്വായത്തമാക്കിയിട്ടില്ല. പക്ഷേ, നമ്മുട നിലവിലത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പരിണിതഫലമായി പൂര്‍ണ്ണമായി മലയാളം ഉപയോഗിക്കാനുള്ള കഴിവും എനിക്കില്ല. അതിനാല്‍ തന്നെ ആംഗലേയത്തിന്റെയും(ജാഡ കളഞ്ഞിട്ട് ഇനി English എന്ന് പറയാല്ലേ...) മലയാളത്തിന്റെയും ഒരു മിശ്രിതമായിരിക്കും എന്റെ കുറിപ്പുകള്‍.
ഞാന്‍ എന്നതിന്പ്രസക്തിയില്ല. ഈ കുറിപ്പുകള്‍ എത്ര നാള്‍ നീളുമെന്നുമറിയില്ല. എന്തായാലും അധികനാളുണ്ടാവില്ല. കാരണം, adolescent കുപ്പായത്തില്‍ നിന്ന് പുറത്തുവരാന്‍ സമയമായേ...ഇതിനെ ഒരു ഒളിച്ചോട്ടം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ല ഒളിച്ചോട്ടം. അതുകൊണ്ടു തന്നെയാണ് ഈ മുഖം മറച്ചുള്ള എഴുത്തും. 

Comments

Popular posts from this blog

Bye

An Awkward Post

തെറ്റ്